Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Fort

2047ൽ ​ഇ​ന്ത്യ വി​ക​സി​ത രാ​ഷ്ട്ര​മാ​കും; വ​ൻ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി രാ​ജ്യം കു​തി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: 2047ൽ ​ഇ​ന്ത്യ വി​ക​സി​ത രാ​ഷ്ട്ര​മാ​യി മാ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഇ​ന്ത്യ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് മു​ന്നേ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ചെ​റി​യ സ്വ​പ്ന​ങ്ങ​ള​ല്ല, വ​ലി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് രാ​ജ്യം മു​ന്നി​ൽ കാ​ണേ​ണ്ട​തെ​ന്ന് മോ​ദി പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ ഇ​ന്ത്യ​യെ വി​ക​സി​ത രാ​ഷ്ട്ര​മാ​ക്കാ​ൻ 140 കോ​ടി ജ​ന​ങ്ങ​ളും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. 25 കോ​ടി ആ​ളു​ക​ളെ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ​താ​യും ഇ​ന്ത്യ ഇ​ന്ന് വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി വ​ള​രു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ലോ​കം ഇ​ന്ന് ശ​ക്ത​മാ​യ ഇ​ന്ത്യ​യെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സാ​മ്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലും ഡി​ജി​റ്റ​ൽ രം​ഗ​ത്തും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി. ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ൺ, റെ​യി​ൽ​വേ കോ​ച്ച് തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭ്യ​ന്ത​ര നി​ർ​മാ​ണ​ത്തി​ലും വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ക​സി​ത ഭാ​ര​തം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും ഇ​ന്ത്യ​യെ ത​ട​യാ​നാ​കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ലും രാ​ജ്യം വ​ലി​യ നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് എ​ല്ലാ അ​ർ​ഥ​ത്തി​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. മ​റ്റു രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് ക​ഴി​യ​ണം. സ്വ​ന്തം ക​ഴി​വു​ക​ളി​ൽ വി​ശ്വ​സി​ച്ച് മു​ന്നേ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

സെ​മി​ക​ണ്ട​ക്ട​ർ നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഇ​ന്ത്യ അ​തി​വേ​ഗം മു​ന്നേ​റു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സെ​മി​ക​ണ്ട​ക്ട​ർ പ്ലാ​ന്റു​ക​ൾ രാ​ജ്യ​ത്ത് സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ ച​രി​ത്ര​പ​ര​മാ​യ വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​തെ​ന്നും പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള രാ​ജ്യ​ത്തി​ന്റെ കു​തി​പ്പ് തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ന്ന് തു​റ​ക്കും; ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ  

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ട​ച്ച ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ന്ന് തു​റ​ക്കും. ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ലെ റോ​ഡ് ശ​നി​യാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.

സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​ങ്കോ​ട്ട​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. റെ​ഡ് ഫോ​ർ​ട്ട് മെ​ട്രോ സ്റ്റേ​ഷ​ൻ ഭാ​ഗി​ക​മാ​യി തു​റ​ന്നി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ല്ലാം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് നേ​താ​ജി സു​ഭാ​ഷ് മാ​ർ​ഗ് വീ​ണ്ടും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: അ​ൽ​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കെ​തി​രെ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​ൽ​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കെ​തി​രെ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് ഡ​ൽ​ഹി പോ​ലീ​സ്. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഞ്ച​ന​യ്ക്കും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലി​നു​മാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഡ​ൽ​ഹി പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ല്‍ ഇ​ന്ന് പി​ടി​യി​ലാ​യ ഡോ​ക്ട​ർ​ക്ക് പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ​ഠാ​ൻ​കോ​ട്ടി​ൽ നി​ന്ന് പി​ടി​യി​ലാ​യ സ​ർ​ജ​ൻ ഡോ​ക്ട​ർ റ​യീ​സ് അ​ഹ​മ്മ​ദ് അ​ൽ​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യാ​ണ് വി​വ​രം. ഉ​മ​ർ ന​ബി​യു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​നു​ശേ​ഷം ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ലെ റോ​ഡ് ഇ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ല്ലാം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് നേ​താ​ജി സു​ഭാ​ഷ് മാ​ർ​ഗ് വീ​ണ്ടും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; 10 പേ​ർ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​മ്മു​കാ​ഷ്മീ​രി​ൽ നി​ന്ന് 10 പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. പു​ൽ​വാ​മ, കു​ൽ​ഗാം, അ​ന​ന്ത​നാ​ഗ് ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​തി​ൽ ഒ​രാ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ ല​ക്നോ സ്വ​ദേ​ശി ഡോ​ക്ട​ര്‍ ഷ​ഹീ​ന് ജെ​യ്ഷേ ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​ന്‍റെ അ​ന​ന്ത​ര​വ​ന്‍റെ ഭാ​ര്യ ആ​രി​ഫ ബീ​വി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ആ​രീ​ഫാ ബീ​വി​യു​മാ​യി ഡോ​ക്ട​ര്‍ ഷ​ഹീ​ൻ സ​മ്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

ജെ​യ്ഷേ വ​നി​താ സം​ഘ​ത്തി​നാ​യി ഷ​ഹീ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു എ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി എ​ൻ​ഐ​എ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടി​ലേ​റെ ഡോ​ക്ട​ർ​മാ​ർ കൂ​ടി ഈ ​ശൃം​ഖ​ല​യി​ലു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണം​ത​ന്നെ​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ വ​സ​തി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ​സ​മി​തി​യു​ടെ (സി​സി​എ​സ്) അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലാ​ണ് സ്ഫോ​ട​നം രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

 

 

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: സ​മീ​പ​ത്തെ മാ​ർ​ക്ക​റ്റി​ൽ നി​ന്നും കൈ​പ്പ​ത്തി ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ഒ​രു കൈ​പ്പ​ത്തി ക​ണ്ടെ​ത്തി. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ ന്യൂ ​ല​ജ്പ​ത് റാ​യ് മാ​ർ​ക്ക​റ്റി​ലെ പ​ബ്ലി​ക് ടോ​യ്‌​റ്റി​ന്‍റെ ടെ​റ​സി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ചെ​ങ്കോ​ട്ട​യ്ക്ക് എ​തി​ർ​വ​ശ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​ണി​ത്.

രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് കൈ​പ്പ​ത്തി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഒ​രു ഡോ​ക്ട​ർ കൂ​ടി അ​റ​സ്റ്റി​ൽ, പി​ടി​യി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം ആ​റാ​യി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഡോ​ക്ട​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ. അ​ന​ന്ത്നാ​ഗ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​രി​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. യു​പി​യി​ലെ കാ​ൺ​പു​രി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​തോ​ടെ പി​ടി​യി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം ആ​റാ​യി.

അ​തേ​സ​മ​യം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി എ​ൻ​ഐ​എ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടി​ലേ​റെ ഡോ​ക്ട​ർ​മാ​ർ കൂ​ടി ഈ ​ശൃം​ഖ​ല​യി​ലു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണം​ത​ന്നെ​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ വ​സ​തി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ​സ​മി​തി​യു​ടെ (സി​സി​എ​സ്) അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലാ​ണ് സ്ഫോ​ട​നം രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​തി​നു​ശേ​ഷം കേ​ന്ദ്ര പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ സ​മി​തി യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ങ്ങ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ഹീ​ന​മാ​യ ഒ​രു ഭീ​ക​ര​സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ​യും അ​വ​രു​ടെ സ​ഹ​കാ​രി​ക​ളെ​യും അ​വ​രു​ടെ സ്പോ​ണ്‍​സ​ർ​മാ​രെ​യും കാ​ല​താ​മ​സ​മി​ല്ലാ​തെ തി​രി​ച്ച​റി​ഞ്ഞ് നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നാ​യി അ​ന്വേ​ഷ​ണം മി​ക​വോ​ടെ​യും എ​ത്ര​യും വേ​ഗ​വും ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

National

ആ ​ചു​വ​ന്ന എ​ക്കോസ്പോ​ർ​ട്ട് എ​വി​ടെ? ഭീ​ക​ര​ർ ര​ണ്ടു കാ​റു​ക​ൾ കൂ​ടി വാ​ങ്ങി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച ഹ്യു​ണ്ടാ​യി ഐ20​ക്ക്‌ പു​റ​മേ ര​ണ്ട് കാ​റു​ക​ൾ കൂ​ടി ഭീ​ക​ര​ർ വാ​ങ്ങി​യി​രു​ന്നു​വെ​ന്ന് സൂ​ച​ന. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ചു​വ​ന്ന ക​ള​ർ ഫോ​ർ​ഡ് എ​ക്കോ​സ്പോ​ർ​ട്ട് കാ​ർ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്ക്‌ എ​ക്കോ സ്പോ​ർ​ട്ട് കാ​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ണ്ട്. യു​പി, ഹ​രി​യാ​ന പോ​ലീ​സി​നും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. അ​ഞ്ചു പോ​ലീ​സ് സം​ഘ​ങ്ങ​ളാ​ണ് ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ത്തി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, സ്ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ർ​ക്ക് ല​ഭി​ച്ച​ത് 3,200 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ മൂ​ന്നൂ​റ് കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് വി​വ​രം. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത് 2900 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ്.

National

ഡ​ൽ​ഹി സ്ഫോ​ട​നം: അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് എ​ൻ​ഐ​എ, വി​ജ​യ് സാ​ക്ക​റെ​യ്ക്ക് ചു​മ​ത​ല

ന്യൂ​ഡ​ല്‍​ഹി: ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്‍​ഐ​എ ത​യാ​റെ​ടു​ക്കു​ന്നു. എ​ൻ​ഐ​എ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി​ജ​യ് സാ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

കേ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ ജ​മ്മു കാ​ഷ്മീ​ർ, ഡ​ൽ​ഹി പോ​ലീ​സി​ൽ നി​ന്ന് എ​ൻ​ഐ​എ കേ​സി​ന്‍റെ രേ​ഖ​ക​ൾ ഏ​റ്റെ​ടു​ത്തു. ഡ​ല്‍​ഹി​ക്ക് പു​റ​മേ ഹ​രി​യാ​ന, ജ​മ്മു ക​ശ്മീ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. കേ​സ് ഉ​ട​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യും.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന​ത് ചാ​വേ​ര്‍ ആ​ക്ര​മ​ണ​മ​ല്ലെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ നി​ഗ​മ​നം. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് പു​റ​മേ കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത് ഫ​രീ​ദാ​ബാ​ദ് അ​ല്‍​ഫ​ല സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ര്‍ ഉ​മ​ര്‍ ന​ബി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി കാ​റി​ല്‍ നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ചെ​ങ്കോ​ട്ട​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ലാ​ല്‍ കി​ല മെ​ട്രോ സ്റ്റേ​ഷ​ന്‍റെ വ​യ​ല​റ്റ് ലൈ​നും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ഡി​എം​ആ​ര്‍​സി അ​ട​ച്ചി​ട്ടു​ണ്ട്.

Kerala

ഡ​ൽ​ഹി സ്ഫോ​ട​നം: സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന തു​ട​രും, ഗു​രു​വാ​യൂ​രി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി

കൊ​ച്ചി: ഡ​ല്‍​ഹി സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ച്ചി​യി​ലെ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. പോ​ലീ​സ്, റെ​യി​ല്‍​വേ പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സൗ​ത്ത് നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ട്രെ​യി​ന്‍ ക​മ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ള്‍, യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ള്‍, സം​ശ​യ​ക​ര​മാ​യ പാ​ഴ്‌​സ​ലു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു. പോ​ലീ​സ് സം​ഘ​വും കൊ​ച്ചി ന​ഗ​ര​ത്തി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു.

അ​തേ​സ​മ​യം, ഗു​രു​വാ​യൂ​രി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഏ​കാ​ദ​ശി​വി​ള​ക്ക് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ക്ഷേ​ത്ര​പ​രി​സ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു​കാ​ണു​ന്ന ഭ​ക്ത​രു​ടെ ബാ​ഗു​ക​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​വും പ​രി​സ​ര​വും ബോം​ബ് ഡി​റ്റ​ക്‌​ഷ​ൻ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: സ്ഥ​ല​ത്ത് അ​മോ​ണി​യം നൈ​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യം, നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വി​വ​ര​ങ്ങ​ൾ‌ പു​റ​ത്ത്. സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​വാ​യ അ​മോ​ണി​യം നൈ​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, മ​റ്റു പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടൂ​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ വ്യ​ക്ത​മാ​കൂ.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ഫ​രീ​ദാ​ബാ​ദ്, സ​ഹ​റ​ൻ​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ​മാ​രാ​യ ആ​ദി​ൽ, മു​സ്മീ​ൽ, ഷ​ഹീ​നാ എ​ന്നി​വ​രെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യും.

സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ മ​രി​ച്ച​താ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം. മ​രി​ച്ച​വ​രി​ൽ എ​ട്ടു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​വ​രു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​ണ്. പ​രി​ക്കേ​റ്റ 24 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം, ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി​ത​ല സു​ര​ക്ഷാ സ​മി​തി യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​ണ് ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ൻ, ഐ​ബി ഡ​യ​റ​ക്‌​ട​ർ ത​പ​ൻ ദേ​ക, ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​തീ​ഷ് ഗോ​ൾ​ച്ച, എ​ൻ​ഐ​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​ദാ​ന​ന്ദ് വ​സ​ന്ത് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി ന​ളി​ൻ പ്ര​ഭാ​ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു (എ​ൻ​ഐ​എ) കൈ​മാ​റി​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ കു​റ്റ​വാ​ളി​ക​ളെ​യും വേ​ട്ട​യാ​ടാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി യോ​ഗ​ത്തി​നു​ശേ​ഷം അ​മി​ത് ഷാ ​അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത സ​ർ​ക്കാ​ർ ഉ​റ​പ്പി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് കേ​സ് എ​ൻ​ഐ​എ​ക്കു കൈ​മാ​റു​ന്ന​തി​ൽ​നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

 

National

ഡ​ൽ​ഹി സ്ഫോ​ട​നം: മ​ന്ത്രി​ത​ല സു​ര​ക്ഷാ​സ​മി​തി യോ​ഗം ഇ​ന്ന്, പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ നെ​ഞ്ചു​ല​ച്ച ഡ​ൽ​ഹി സ്ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നും നി​ർ​ണാ​യ​ക യോ​ഗം. ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി​ത​ല സു​ര​ക്ഷാ സ​മി​തി യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​ണ് ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ൻ, ഐ​ബി ഡ​യ​റ​ക്‌​ട​ർ ത​പ​ൻ ദേ​ക, ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​തീ​ഷ് ഗോ​ൾ​ച്ച, എ​ൻ​ഐ​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​ദാ​ന​ന്ദ് വ​സ​ന്ത് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി ന​ളി​ൻ പ്ര​ഭാ​ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു (എ​ൻ​ഐ​എ) കൈ​മാ​റി​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ കു​റ്റ​വാ​ളി​ക​ളെ​യും വേ​ട്ട​യാ​ടാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി യോ​ഗ​ത്തി​നു​ശേ​ഷം അ​മി​ത് ഷാ ​അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത സ​ർ​ക്കാ​ർ ഉ​റ​പ്പി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് കേ​സ് എ​ൻ​ഐ​എ​ക്കു കൈ​മാ​റു​ന്ന​തി​ൽ​നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ മ​രി​ച്ച​താ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം. മ​രി​ച്ച​വ​രി​ൽ എ​ട്ടു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​വ​രു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​ണ്. പ​രി​ക്കേ​റ്റ 24 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു. ചാ​വേ​ർ ആ​ക്ര​മ​ണ സാ​ധ്യ​ത​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും സം​ശ​യി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​വേ​റെ​ന്ന് സം​ശ​യി​ക്കു​ന്ന ഡോ. ​ഉ​മ​ർ മു​ഹ​മ്മ​ദി​ന്‍റെ അ​മ്മ​യെ​യും ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രെ​യും പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

മൃ​ത​ദേ​ഹം ഉ​മ​റി​ന്‍റേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​വ​രു​ടെ ഡി​എ​ൻ​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കും. ഫ​രീ​ദാ​ബാ​ദി​ല്‍ നി​ന്നും അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘാം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ‌. ഭീ​ക​ര​ർ ല​ക്ഷ്യ​മി​ട്ട​ത് തി​ര​ക്കേ​റി​യ ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റാ​ണെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്നി​രു​ന്നു.

സ്ഫോ​ട​നം ന​ട​ത്തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ്യു​ണ്ടാ​യ് ഐ20 ​കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ഹ​നം മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ക​റു​ത്ത മാ​സ്ക് ഇ​ട്ട​യാ​ൾ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കാ​റു​മാ​യി ഇ​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ​

National

ഡ​ൽ​ഹി സ്ഫോ​ട​നം: ഉ​ത്ത​ര​വാ​ദി​ക​ളെ വെ​റു​തെ​വി​ടി​ല്ലെ​ന്ന് രാ​ഷ്ട്ര​ത്തി​ന് ഉ​റ​പ്പ് ന​ൽ​കു​ന്നു- പ്ര​തി​രോ​ധ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് രാ​ഷ്ട്ര​ത്തി​ന് ഉ​റ​പ്പ് ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"സ്ഫോ​ട​ന​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് ന​ൽ​ക​ണ​മെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ന്നു. ദു​ര​ന്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രും. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്നു.’- രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ വെ​റു​തെ​വി​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചി​രു​ന്നു. സം​ഭ​വം ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്. ഉ​റ്റ​വ​രെ ന​ഷ്ട​മാ​യ​വ​രു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ള്‍ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കും. ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ഭൂ​ട്ടാ​ൻ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

 

National

ഡ​ൽ​ഹി സ്ഫോ​ട​നം ഉ​ള്ളു​ല​യ്ക്കു​ന്ന​ത്; കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ വെ​റു​തെ​വി​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വം ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്. ഉ​റ്റ​വ​രെ ന​ഷ്ട​മാ​യ​വ​രു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ള്‍ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കും. ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ഭൂ​ട്ടാ​ൻ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ചാ​വേ​റാ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്, അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും. ചാ​വേ​ർ ആ​ക്ര​മ​ണ സാ​ധ്യ​ത​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സം​ശ​യി​ക്കു​ന്ന​ത്.

സ്ഫോ​ട​നം ന​ട​ത്തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ്യു​ണ്ടാ​യ് ഐ20 ​കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ഹ​നം മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ക​റു​ത്ത മാ​സ്ക് ഇ​ട്ട​യാ​ൾ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കാ​റു​മാ​യി ഇ​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കാ​റോ​ടി​ച്ച​ത് ഫ​രീ​ദാ​ബാ​ദ് ഭീ​ക​ര​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഡോ​ക്ട​ർ ഉ​മ​ർ മു​ഹ​മ്മ​ദാ​ണെ​ന്ന സം​ശ​യം ഉ​ണ്ട്. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. വി​വി​ധ സം​ഘ​ങ്ങ​ളാ​യി ചേ​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, സ്ഫോ​ട​നം ചാ​വേ​ർ ആ​ക്ര​മ​ണ​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഫ​രീ​ദാ​ബാ​ദി​ലെ ഭീ​ക​ര സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ​ദ്ധ​തി​യി​ട്ട ആ​ക്ര​മ​ണ​മാ​ണി​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഭീ​ക​ര​ർ ല​ക്ഷ്യ​മി​ട്ട​ത് തി​ര​ക്കേ​റി​യ ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റ് ആ​ണെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്നി​രു​ന്നു.

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ക​ളി​ലും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സി​നെ നി​യോ​ഗി​ച്ചു. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​നാ​ണ് തീ​രു​മാ​നം.

യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്ക് ഡോ​ഗ് സ്‌​ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Kerala

ചെ​ങ്കോ​ട്ട സ്ഫോ​ട​നം മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​ത്, കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​നം മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഭീ​ക​ര​കൃ​ത്യ​ത്തി​ന് പി​ന്നി​ൽ ആ​രാ​യാ​ലും അ​വ​രെ ഉ​ട​ന​ടി ക​ണ്ടെ​ത്താ​നും ത​ക്ക​താ​യ ശി​ക്ഷ ന​ൽ​കാ​നും സാ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സ്‌​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഉ​റ്റ​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ​യി​ലൂ​ടെ എ​ത്ര​യും വേ​ഗം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ സാ​ധി​ക്ക​ട്ടെ. രാ​ജ്യ​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​കെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം. ഇ​നി​യും ഇ​തു​പോ​ലൊ​രു ദു​ര​ന്തം ആ​വ​ർ​ത്തി​ച്ചു കൂ​ടാ എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ചെ​ങ്കോ​ട്ട സ്‌​ഫോ​ട​നം: കേ​ര​ള​ത്തി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം, നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഡ​ല്‍​ഹി​യി​ലെ സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും പോ​ലീ​സ് വി​ന്യാ​സ​വും ശ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ളി​ട​ത്താ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡോ​ഗ് സ്‌​ക്വാ​ഡ്, ബോം​ബ് സ്‌​ക്വാ​ഡ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള പ​രി​സ​രം, ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍, കൊ​ച്ചു​വേ​ളി റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍, ത​മ്പാ​നൂ​ര്‍ ബ​സ് ഡി​പ്പോ, കി​ഴ​ക്കേ​കോ​ട്ട ബ​സ് ഡി​പ്പോ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്‌​കാ​ന​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സു​ര​ക്ഷാ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യി നി​ല​യി​ൽ വ്യ​ക്തി​ക​ളെ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ല​ഗേ​ജു​ക​ളും‍ കാ​ണ​പ്പെ​ട്ടാ​ല്‍ ജ​ന​ങ്ങ​ള്‍ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ര്‍​പി​എ​ഫ്, സാ​യു​ധ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു​പേ​രെ തി​രി​ച്ച​റി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ഞ്ചു​പേ​രെ തി​രി​ച്ച​റി​ഞ്ഞു. യു​പി സ്വ​ദേ​ശി ദി​നേ​ശ് മി​ശ്ര, ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ വ​സ്ത്ര​വ്യാ​പാ​രി അ​മ​ർ ക​ഠാ​രി​യ, ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ മൊ​ഹ്സി​ൻ, ബി​ഹാ​ർ സ്വ​ദേ​ശി പ​ങ്ക​ജ് സൈ​നി, യു​പി സ്വ​ദേ​ശി റു​മാ​ൻ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മ​രി​ച്ച മ​റ്റു​ള്ള​വ​ര്‍ ഡ​ൽ​ഹി, യു​പി സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു​പേ​രു​ടെ മ​ര​ണ​മാ​ണ് ഇ​തു​വ​രെ കേ​ന്ദ്രം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, 13 പേ​ര്‍ മ​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ട്. മു​പ്പ​തി​ലേ​റെ പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ, അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​നം സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്താ​ൻ രാ​വി​ലെ 9:30 ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന സൂ​ച​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക യോ​ഗം ചേ​രു​ന്ന​ത്. ഐ​ബി ഡ​യ​റ​ക്ട​ർ, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം, സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ങ്കോ​ട്ട പ​രി​സ​ര​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ഹാ​ർ​ഗ​ഞ്ച്, ദ​ര്യ​ഗ​ഞ്ച്, പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ രാ​ത്രി മു​ഴു​വ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് 13 പേ​രെ ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തു.

National

ഡ​ൽ​ഹി സ്ഫോ​ട​നം: യു​എ​പി​എ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ യു​എ​പി​എ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ഡ​ൽ​ഹി പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. എ​ട്ടു​പേ​രു​ടെ മ​ര​ണ​മാ​ണ് ഇ​തു​വ​രെ കേ​ന്ദ്രം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, 13പേ​ര്‍ മ​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ട്. മ​ര​ണ സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. 30ലേ​റെ പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​ർ ഡ​ൽ​ഹി, യു​പി സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. ഭീ​ക​രാ​ക്ര​മ​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി.

ക​റു​ത്ത മാ​സ്കി​ട്ട​യാ​ൾ റെ​ഡ് ഫോ​ർ​ട്ടി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കാ​റു​മാ​യി പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ദ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ആ​ണ് കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. മാ​സ്ക് ധ​രി​ച്ച ഒ​രാ​ള്‍ കാ​ര്‍ ഓ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കാ​ർ ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ട്ടു.

ഉ​ന്ന​മി​ട്ട​ത് തി​ര​ക്കേ​റി​യ ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റാ​ണെ​ന്നാ​ണ് സൂ​ച​ന. തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് സ്ഫോ​ട​നം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാ​ണ് വി​വ​രം. ട്രാ​ഫി​ക്ക് സി​ഗ്ന​ൽ കാ​ര​ണം വ​ണ്ടി നി​ർ​ത്തേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തേ​ക്ക് കാ​ർ ക​യ​റ്റാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

കാ​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​സ്ഥ​ൻ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്നാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.55 ഓ​ടെ​യാ​യി​രു​ന്നു ദി​ല്ലി ചെ​ങ്കോ​ട്ട​യി​ൽ വ​ൻ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ല മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ന് മു​ന്നി​ലേ​ക്ക് വേ​ഗം കു​റ​ച്ചെ​ത്തി​യ ഹു​ണ്ടാ​യ് ഐ 20 ​കാ​ർ, പൊ​ടു​ന്ന​നെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന കാ​റു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, സൈ​ക്കി​ൾ റി​ക്ഷ​ക​ളെ​ല്ലാം പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്നു. ഒ​രു തീ ​ഗോ​ളം ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്നെ​ന്നും ഒ​രു കി​ലോ​മാ​റ്റ​ർ അ​ക​ലെ വ​രെ സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം ഉ​ണ്ടാ​യെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Kerala

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഹീ​ന​കൃ​ത്യ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഭീ​രു​ത്വം നി​റ​ഞ്ഞ പ്ര​വൃ​ത്തി ന​മ്മു​ടെ രാ​ജ്യ​ത്തി​നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം കേ​ര​ളം നി​ല​കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

ഈ ​ഹീ​ന​കൃ​ത്യ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ഉ​ട​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന അ​ത്ത​രം ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം. ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു.

സ്ഫോ​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം ഇ​ന്ന് ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ വ​ൻ സ്ഫോ​ട​ക ശേ​ഖ​ര​വും ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു. ഉ​ഗ്ര​സ്‌​ഫോ​ട​ക​ശേ​ഷി​യു​ള്ള 350 കി​ലോ ആ​ര്‍​ഡി​എ​ക്‌​സ്, എ​കെ 47 തോ​ക്കു​ക​ള്‍, വെ​ടി​ക്കോ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​​ത്തി​യ​ത്. ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്.

ഭീ​ക​ര​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ജ​മ്മു കാ​ഷ്മീ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ ആ​ദി​ല്‍ അ​ഹ​മ്മ​ദ് റാ​ത്ത​റി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

Latest News

Corehub Up